ലോസ് ഏഞ്ചല്‍സ്|
WEBDUNIA|
Last Modified ശനി, 1 ഓഗസ്റ്റ് 2009 (13:33 IST)
റഷ്യയുടെ എട്ടാം സീഡ് താരം മരറ്റ് സഫിനെ പരാജയപ്പെടുത്തി ജര്‍മനിയുടെ ടോമി ഹാസ് ലോസ് ഏഞ്ചല്‍സ് ഓപ്പണ്‍ ടെന്നീസിന്റെ സെമിയിലെത്തി. സ്കോര്‍ 7-6, 6-2.
മികച്ച തുടക്കം ലഭിച്ചെങ്കിലും സഫിന് ഇത് നിലനിര്‍ത്താനായില്ല. തുടരെയുണ്ടായ പിഴവുകള്‍ ഹാസിന് ആദ്യം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ക്രമേണ ജര്‍മന്‍ താരം കളിയുടെ താളം വീണ്ടെടുക്കുകയായിരുന്നു.
യുഎസ് താരവും ആറാം സീഡുമായ സാം ക്വുറെയെ ആണ് ഹാസ് സെമിയില്‍ നേരിടുക. ഇസ്രേലിന്റെ നാലാം സീഡ് താരം ദുബി സേലയെ പരാജയപ്പെടുത്തിയാണ് ക്വുറെ സെമിയിലെത്തിയത്.
അര്‍ജന്റീനിയന്‍ താരം ലിയാനാര്‍ഡോ മേയറും ഓസ്ട്രേലിയയുടെ കാര്‍സ്റ്റെന്‍ ബാളുമാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക. യുഎസ് താരം മാര്‍ഡി ഫിഷ് പിന്മാറിയതിനെ തുടര്‍ന്ന് ലിയാനാര്‍ഡോ വാക്കോവറിലൂടെ സെമിയിലെത്തുകയായിരുന്നു. യുഎസ് താരം ജോണ്‍ ഇസ്നറെ ക്വാര്‍ട്ടറില്‍ തോല്പിച്ചാണ് കാര്‍സ്റ്റെന്‍ സെമിയില്‍ എത്തിയത്.