സന്തോഷ് ട്രോഫിക്കു ശേഷം കേരള പ്രീമിയര്‍ ലീഗ്

കൊച്ചി| WEBDUNIA|
PRO
കേരള പ്രീമിയര്‍ ഫുട്ബോള്‍ ലീഗിന് രണ്ടാഴ്ചയ്ക്കകം അന്തിമരൂ‍പമാകും.ലീഗില്‍ യൂറോപ്യന്‍താരങ്ങളെയും പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറുമുതല്‍ എട്ടുവരെ ടീമുകളാകും ഉണ്ടാകുക. ലീഗിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകാരം കിട്ടിയിടരുന്നു. ഫെബ്രുവരി-മാര്‍ച്ചില്‍ നടക്കുന്ന സന്തോഷ് ട്രോഫിക്കു പിന്നാലെ കേരള പ്രീമിയര്‍ ലീഗ് ആരംഭിക്കും.

സെപ്തംബര്‍ 30 മുതല്‍ നവംബര്‍ അവസാനംവരെ കലൂര്‍ സ്റ്റേഡിയം ബുക്ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സ്റ്റേഡിയം ബുക് ചെയ്തു. പക്ഷേ എന്തിനാണെന്ന് എഐഎഫ്എഫ് അറിയിച്ചിട്ടില്ല. അന്തര്‍ദേശീയ ടൂര്‍ണമെന്റ് നടത്താനാണെന്നാണ് കെഎഫ്എ കരുതുന്നത്. മറ്റൊരു സംസ്ഥാന അസോസിയേഷനോടും ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞതായും മേത്തര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :