സന്തോഷ് ട്രോഫി: കേരളത്തിന്റെ എതിരാളികള്‍ സര്‍വീസസ്
കട്ടക്ക്|
WEBDUNIA|
PRO
PRO
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ സര്‍വീസസ്. ഒഡിഷയുമായി സമനില പാലിച്ചാണ് സര്‍വീസസ് സെമിഫൈനലില്‍ കടന്നത്. ഒഡിഷയുമായി സര്‍വീസസ് 1-1നാണ് സമനിലയിലായത്. നാളെയാണ് കേരളവും സര്‍വീസസും തമ്മിലുള്ള മത്സരം.
മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം സെമിഫൈനലില്‍ കടന്നത്. കേരളം 2006ലാണ് അവസാനമായി സെമിഫൈനലില്‍ മത്സരിച്ചത്. 2006-ല്‍ ഗുഡ്ഗാവില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനമായി സെമിഫൈനലില്‍ പങ്കെടുത്തത്.
റെയില്‍വേയുമായി സമനില പാലിച്ച് തമിഴ്‌നാടും സെമിഫൈനലില്‍ കടന്നു. മണിപ്പൂരാണ് തമിഴ്നാടിന്റെ എതിരാളികള്‍.