റിനൌള്‍ട്ടിന് സ്പോണ്‍സറെ നഷ്ടമായി

സ്പെയ്ന്‍| WEBDUNIA| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2009 (13:48 IST)
റെയ്സില്‍ വിജയിക്കാനായി തിരിമറി നടത്തിയതിന്‍റെ പേരില്‍ പ്രതിക്കൂട്ടിലായ ഫോര്‍മുല വണ്‍ ടീമായ റിനൌള്‍ട്ടിന് വീണ്ടും തിരിച്ചടി. സംഭവത്തെ തുടര്‍ന്ന് റിനൌള്‍ട്ടിന്‍റെ രണ്ട് പ്രധാന സ്പോണ്‍സര്‍മാര്‍ പിന്‍മാറിയതാണ് ടീമിന് ഇരുട്ടടി ആയിരിക്കുന്നത്.

ആഗോള സാമ്പത്തിക പ്രതിസന്ധി ഫോര്‍മുല വണ്‍ ടീമുകളെ ഏറെ വലയ്ക്കുന്നതിനിടെയാണ് രണ്ട് പ്രധാന സ്പോണ്‍സര്‍മാര്‍ റിനൌള്‍ട്ടിനെ കയ്യൊഴിഞ്ഞത്. നെതര്‍ലാന്‍ഡിലെ മുന്‍നിര സാമ്പത്തിക സ്ഥാപനമായ ഐ‌എന്‍‌ജിയാണ് ഒടുവില്‍ സ്പോണ്‍സര്‍ഷിപ്പ് പിന്‍‌വലിച്ച കാര്യം അറിയിച്ചിരിക്കുന്നത്.

ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഈ വര്‍ഷം അവസാനം റിനൌള്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് ഇരുകമ്പനികളും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ റെയ്സിലെ റിനൌള്‍ട്ടിന്‍റെ തിരിമറിയില്‍ നിരാ‍ശയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പെട്ടന്ന് പിന്‍‌മാറുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയില്‍ ടീം ഡ്രൈവറായ ഫെര്‍ണാ‍ണ്ടോ അലോണ്‍സോയ്ക്ക് വിജയിക്കാനായി ടീമിലെ മറ്റൊരു ഡ്രൈവറായ നെല്‍‌സണ്‍ പിക്വറ്റിയെ മനപ്പൂര്‍വ്വം അപകടത്തില്‍ പെടുത്തിയെന്നതാണ് സംഭവം. സംഭവത്തില്‍ റിനൌള്‍ട്ട് കുറ്റക്കാരാണെന്ന് ഫോര്‍മുല വണ്‍ ഭരണസമിതിയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഇന്‍റര്‍നാഷണല്‍ കണ്ടെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :