യു എസ്: പേസ്, ഭൂപതി മുന്നോട്ട്

PROPRO
ഇന്ത്യന്‍ താരങ്ങളായ ലിയാണ്ടര്‍ പേസും മഹേഷ് ഭൂ‍പതി യും വ്യത്യസ്ത സഖ്യങ്ങളോടൊപ്പം യുഎസ് ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടറിലെത്തി. പേസ്- ലൂക്കാസ് ലോഹി സഖ്യം പരാജയപ്പെടുത്തിയത് അര്‍ജന്‍റീനക്കാരനായ എഡ്വാര്‍ഡോ ഷ്വാങ്ക് ഇറ്റാലിയന്‍ പൊട്ടിറ്റോ സ്റ്റാറേസ് സഖ്യത്തോടായിരുന്നു.

ഭൂപതി ബഹാമസ് താരം മാര്‍ക്ക് നോവല്‍‌സ് സഖ്യം പരാജയപ്പെടുത്തിയത് സ്വിറ്റ്സര്‍ ലന്‍ഡിലെ വെസ് അലീഗ്രോ - റുമാനിയന്‍ താരം ഹൊരിയാ ടേക്കൂ സഖ്യത്തെയായിരുന്നു. 6-3, 6-3 എന്ന സ്കോറിലായിരുന്നു ഇന്തോ-ബഹാമസ് സഖ്യത്തിന്‍റെ വിജയം. പേസ്-ളോഹി സഖ്യം 6-4, 1-6, 6-3 എന്ന സ്കോറിനു വിജയം കണ്ടെത്തി.

സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ നാലാം റൌണ്ടിലെത്തി. ബ്രസീലിയന്‍ ക്വാളിഫയറായ തിയാഗോ ആല്‍‌വെസിനെയാണ് സ്വിസ് താരം പരാജയപ്പെടുത്തിയത്. രണ്ട് മണീക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ 6-3, 7-5, 6-4 എന്ന സ്കോറിനായിരുന്നു വിജയം. മത്സരത്തില്‍ 19 എയ്സുകളാണ് താരം പറത്തിയത്.

റെഡാക്ക് സ്റ്റെഫാനെക്കാണ് അടുത്ത മത്സരത്തില്‍ ഫെഡററുടെ എതിരാളി. ക്രിസ് ഗുക്കിയോനെ 6-4 6-4 6-7 (3-7) 6-2 എന്ന സ്കോറിന് സ്റ്റെഫാനെക്ക് പരാജയപ്പെടുത്തി. മിക്കവാറും സെമിയില്‍ നോവാക്ക് ജോക്കോവിക്കാകും ഫെഡറര്‍ക്ക് എതിരാളി. അമേരിക്കന്‍ താരം കെന്‍‌ഡ്രിക്കിനെ പരാജയപ്പെടുത്തിയ ജോക്കോവിക്കിന് അടുത്ത എതിരാളി ക്രൊയേഷ്യന്‍ താരം മാര്‍ട്ടിന്‍ സിലിക്കാണ്.

ന്യൂയോര്‍ക്ക്: | WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (12:57 IST)
നിക്കോളെ ഡാവിഡെങ്കോ, ആന്ദ്രേസ് സിപ്പി, ദിമിത്രി തുര്‍സ്‌നോവ്, ജൈല്‍‌സ് മുള്ളര്‍, ടോമി റൊബ്രേഡോ, ജോ വില്‍ഫ്രഡ് സോംഗ, ഫെര്‍ണാണ്ടോ ഗോണ്‍സാലസ്, ജര്‍ക്കോനിയേമാന്‍ എന്നിവരാണ് നാലാം റൌണ്ടില്‍ കടന്ന മറ്റ് പ്രമുഖര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :