ബാംഗ്ലൂര്‍ എഫ്സി ചാമ്പ്യന്‍മാര്‍

മഡ്ഗാവ്| WEBDUNIA| Last Modified ചൊവ്വ, 22 ഏപ്രില്‍ 2014 (10:00 IST)
PRO
PRO
ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ ബാംഗ്ലൂര്‍ എഫ്സി ചാമ്പ്യന്‍മാരായി. രണ്ടിനെതിരെ നാല് ഗോളിന് ഗോവന്‍ ക്ലബ്ബായ ഡെംപോയെ തകര്‍ത്താണ് ബാംഗ്ലൂര്‍ കിരീടം ഉറപ്പിച്ചത്.

ഇതോടെ 44 പോയിന്റ് കൈയിലുള്ള ബാംഗ്ലൂര്‍ ടീമിന് അവസാന മത്സരം തോറ്റാലും കിരീടം നേടാം. ഡെംപോക്കെതിരെ രണ്ടാം മിനിറ്റില്‍ ഷോണ്‍ റൂണിയും, രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി, മെന്‍യോങ്ങര്‍, എന്നിവരാണ് ബാംഗ്ലൂര്‍ ടീമിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

ബാംഗ്ലൂര്‍ ടീമിനായിരുന്നു തുടക്കം മുതല്‍ ആധിപത്യം. ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിച്ച ആദ്യ സീസണില്‍തന്നെ ചാമ്പ്യന്‍മാരാവുകയെന്ന അപൂര്‍വ നേട്ടത്തിന് ഉടമകളായിരിക്കുകയാണ് ബാംഗ്ലൂര്‍ എഫ്സി ഈസ്റ്റ് ബംഗാള്‍ രണ്ടാമതും ഗോവ സാല്‍ഗോക്കര്‍ മൂന്നാം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :