ഫ്രഞ്ച് ഓപ്പണ്‍: നദാലും ദ്യോകോവിച്ചും മുന്നോട്ട്

പാരിസ്| JOYS JOY| Last Modified ബുധന്‍, 27 മെയ് 2015 (09:56 IST)
ഫ്രഞ്ച് ഓപ്പണില്‍ പ്രമുഖര്‍ മുന്നോട്ട്. ചൊവ്വാഴ്ച നടന്ന ഒന്നാം റൌണ്ട് പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച് വിജയിച്ചു. ഫിന്‍ലന്‍ഡിന്റെ ജാര്‍ക്കോ നിയമിനനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്പിച്ചാണ് ദ്യോകോവിച്ച് രണ്ടാം റൌണ്ടില്‍ എത്തിയത്. (6-2, 7-5, 6-2).

സ്പാനിഷ് താരം റാഫേല്‍ നദാലും രണ്ടാം റൌണ്ടിലെത്തി. ആറാം സീഡായ നദാല്‍ ഫ്രാന്‍സിന്റെ ക്വൊയിന്‍ ഹാലിസിനെയാണ് കീഴടക്കിയത്. (6-3, 6-3, 6-4). രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, മൂന്നാം സീഡ് ആന്‍ഡി മുറെ എന്നിവരുമുണ്ട്.

പുരുഷന്മാരില്‍ ഡേവിഡ് ഫെറര്‍, മരിന്‍ സിലിച്, ഗേയല്‍ മോണ്‍ഫില്‍ഡ്, കെവിന്‍ ആന്‍ഡേഴ്സണ്‍, ജോണ്‍ ഇസ്‌നര്‍, ഡേവിഡ് ഗോഫിന്‍, ടോമി റോബ്രഡോ, റിച്ചാഡ് ഗാസ്കെ, ലിയോണോഡോ മേയര്‍ എന്നിവര്‍ ആദ്യ കടമ്പ പിന്നിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :