ഫെറാരി അലോണ്‍സോയെയും റാഞ്ചുന്നു

സിംഗപ്പൂര്‍| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (12:06 IST)
PRO
ഫോര്‍മുല വണ്ണില്‍ റിനൌള്‍ട്ടിന്‍റെ ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോയെയും ഫെറാരി റാഞ്ചാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച നടക്കുന്ന ജപ്പാന്‍ ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010 ഓടുകൂടി അലോണ്‍സോ ഫെറാരിയിലെത്തുമെന്നാണ് വിവരം. രണ്ട് തവണ ലോകചാമ്പ്യന്‍ പട്ടമണിഞ്ഞിട്ടുള്ള ഡ്രൈവറാ‍ണ് അലോണ്‍സോ. കഴിഞ്ഞ ദിവസം നടന്ന സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീ‍യില്‍ അലോണ്‍സോ മൂന്നാമതായിട്ടാണ് ഫിനീഷ് ചെയ്തത്.

ബ്രസീലിയന്‍ ഡ്രൈവറായ ഫിലിപ്പെ മാസയ്ക്ക് ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ യോഗ്യതാ റൌണ്ടിനിടെ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഫോഴ്സ് ഇന്ത്യ ഡ്രൈവറായിരുന്ന ജിയാന്‍ കാര്‍ലോ ഫിസിക്കെല്ലയെ ഫെറാരി നേരത്തെ റാഞ്ചിയിരുന്നു.

അടുത്ത സീസണില്‍ ആര്‍ക്ക് വേണ്ടിയാകും താന്‍ ട്രാക്കിലിറങ്ങുക എന്ന കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞതായും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നുമായിരുന്നു അലോണ്‍സോയുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :