ഫിസിഷെല്ല മൂന്നാം സ്ഥാനത്ത്

മോണ്‍‌സ: | WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (15:02 IST)
ഒടുവില്‍ ഫോഴ്‌സ് ഇന്ത്യ എഫ് വണ്‍ മത്സരങ്ങളില്‍ മുന്നിലേക്ക് പ്രയാണം തുടങ്ങി. ഇറ്റാലിയന്‍ ഗ്രാന്‍ പ്രീയിലെ മൂന്ന് ദിനം നീണ്ട മോണ്‍‌സാ ടെസ്റ്റ് ഡ്രൈവില്‍ 114 ലാപ്പ് മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യന്‍ കമ്പനിയായ ഫോഴ്സ് ഇന്ത്യന്‍ താരം എത്തി. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച നേട്ടം നടത്താനാണ് ഇറ്റാലിയന്‍റെ ശ്രമം.

പിഴവുകള്‍ ഇല്ലാതെ ഡ്രൈവ് ചെയ്ത താരം 600 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇറ്റാലിയന്‍ ഗ്രാന്‍ പ്രീ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ഇതു നല്ലൊരു നീക്കമാണെന്ന് തന്നെ താരം കരുതുന്നു. എന്നാല്‍ മോണ്‍സയിലെ അവസാന ടെസ്റ്റ് ദിനം ഒന്നാം സ്ഥാനത്ത് എത്തിയത് മക്‍ലാറന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ തന്നെയായിരുന്നു.

കിമി റയ്ക്കോണന്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഫിസിഷെല്ലയുടെ തൊട്ടു പിന്നില്‍ ജപ്പാന്‍ താരം വില്യംസിന്‍റെ കസുകി നക്കാജിമയാണ്. റിനോള്‍ട്ട് താരം ഫെര്‍ണാണ്ടോ അലോണ്‍സോ ആറാമതാ‍യപ്പോള്‍ ഡേവിഡ് കോത്ത്വാള്‍ഡ് അഞ്ചാം സ്ഥാനത്തെത്തി. ഓവറോള്‍ മത്സരത്തില്‍ നിക്ക് ഹയ്‌ഡ് ഫീല്‍ഡാണ് ഒന്നാമത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :