നെഹ്രു കപ്പ് ഫുട്ബോള്‍: ഹാട്രിക്കോ പ്രതികാരമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നെഹ്രു കപ്പ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ബുധനാഴ്ച തുടക്കമാകുമ്പോള്‍ ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഇന്ത്യയും സിറിയയും തമ്മിലാണ്‌ ആദ്യമത്സരം.

2007 ലെയും 2009 ലെയും ജേതാക്കളാണ് ഇന്ത്യ. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ ഹാട്രികിന്റെ മധുരം നുണയാം. പക്ഷേകഴിഞ്ഞ തവണ ഫൈനലുകളില്‍ ഇന്ത്യായോടേറ്റു മുട്ടി പരാജയം ഏറ്റു വാങ്ങിയ എത്തുന്നത് എതിരാളിയുടെ തട്ടകത്തിലെത്തി പകരം വീട്ടാനാണ്. ഹോളണ്ടുകാരന്‍ വിം കോവര്‍മാന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങുന്ന ഇന്ത്യയെ സുനില്‍ ഛേത്രിയാണ്‌ നയിക്കുന്നത്‌.

പോര്‍ച്ചുഗീസ്‌ ക്ലബ്ബായ സ്‌പോര്‍ട്ടിംഗ്‌ ലിബ്‌സണിന്റെ പരിശീലനക്യാമ്പില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുമായെത്തുന്ന ഛേത്രിയില്‍ ടീം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌. കഴിഞ്ഞ രണ്ടു തവണയും ബ്രിട്ടീഷ് കോച്ച് ബോബ് ഹുട്ടന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ രണ്ടു തവണയും ഇന്ത്യ കപ്പ് നേടിയത്. എന്നാല്‍ ടോട്ടല്‍ ഫുട്ബോളിന്റെ നാട്ടില്‍ നിന്നെത്തിയ കോവര്‍മാന്‍സ് ശൈലി അടിമുടി അഴിച്ചു പണിതിരിക്കുകയാണ്.

ഛേത്രിയെക്കൂടാതെ ഗൗരമാംഗി സിംഗ്‌, സയീദ്‌ റഹീം നദി, ക്ലിഫോര്‍ഡ്‌ മിറാന്‍ഡ, മെഹ്‌താബ്‌ ഹൊസൈന്‍, നിര്‍മല്‍ ഛേത്രി തുടങ്ങിയവരും മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്‌. ഇന്ത്യക്കും സിറിയയ്‌ക്കും പുറമേ കാമറൂണ്‍, മാലെദ്വീപ്‌, നേപ്പാള്‍ എന്നീ ടീമുകളാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്‌.വിജയം ഇന്ത്യക്ക് അത്ര അനായാസമാവില്ല. കഴിഞ്ഞ മത്സരങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ബൂട്ടിയ,ലോറന്‍സ്,റെനഡി സിങ്, ഗാവ്‌ലി എന്നിവര്‍ വിരമിച്ചു കഴിഞ്ഞു. കൂടാതെ ഫിഫ റാങ്കിംഗില്‍ സിറിയയേക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യന്‍ ടിം. ബുധനാഴ്ച വൈകിട്ട് ഏഴിനാണ് കിക്കോഫ്. നിയോ സ്പോര്‍ട്സില്‍ തത്സമയം മത്സരം കാണാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :