ഡേവിഡ്‌ വിയ്യ ബാര്‍സലോണ വിടുന്നു

മാ‍ഡ്രിഡ്‌| WEBDUNIA|
PRO
PRO
ഡേവിഡ്‌ വിയ്യ, ബാര്‍സലോണ ക്ലബ് വിടുന്നത് സ്ഥിരീകരിച്ചു. അടുത്ത സീസണ്‍ മുതല്‍ ഡേവിഡ്‌ വിയ്യ അത്‌ലറ്റികോ മാഡ്രിഡിനുവേണ്ടിയാ‍യിരിക്കും കളത്തിലിറങ്ങുന്നത്. 5.1 ദശലക്ഷം യൂറോയാണ് അത്‌ലറ്റികോ വിയ്യയെ സ്വന്തമാക്കാന്‍ മുടക്കിയത്.

സ്പെയിന് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ കളിക്കാരനായ ഡേവിഡ്‌ വിയ്യയുടെ ക്ലബ് മാറ്റത്തിന് കാരണം ബാര്‍സലോണ കോച്ച്‌ ടിറ്റോ വിലാനോവയുടെ അനിഷ്ടമാണെന്ന് പറയപ്പെടുന്നു. 2011 ഫിഫ ക്ലബ്ബ്‌ ലോകകപ്പ്‌ ജയത്തിന്‌ ശേഷം ബാര്‍സലോണയില്‍ സ്ഥിരമായി കളിക്കാന്‍ വിയ്യക്ക്‌ സാധിച്ചിട്ടില്ല.

വളരെ സന്തുഷ്ടനായാണ് വിയ്യ തന്റെ ക്ലബ് മാറ്റം മാധ്യമങ്ങളെ അറിയിച്ചത്. അത്‌ലറ്റിക്കോ കോച്ച്‌ ഡീഗോ സിമയോണ്‍ തന്നില്‍ വളരെ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ അത്‌ലറ്റിക്കോയെ കൂടുതല്‍ മെച്ചപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും വിയ്യ പറഞ്ഞു.

സ്റ്റാര്‍ സ്ട്രൈക്കര്‍ റഡമാല്‍ ഫാല്‍ക്കാവോയ്ക്ക്‌ പകരക്കാരനായാണ്‌ ഡേവിഡ്‌ വിയ്യ അത്‌ലറ്റികോയില്‍ എത്തുന്നത്. റഡമാല്‍, എ എസ്‌ മൊണോക്കോ ക്ലബിലേക്കാണ് മാറിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :