ടെന്നിസില്‍ സ്വര്‍ണമണിഞ്ഞ് സാനിയ സഖ്യം

ഇഞ്ചിയോണ്‍| Last Updated: തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (20:38 IST)
ടെന്നിസില്‍ സഖ്യത്തിന് സ്വര്‍ണം. ചൈനീസ് തായ്‌പെയുടെ യിന്‍ ഹസ്യേന പെങ് - ചിങ് ഹാവൊ ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-സാകേത് സായി സഖ്യം സ്വര്‍ണം നേടിയത്. ഇത് ഇന്ത്യയ്ക്ക് ഇഞ്ചിയോണില്‍ ആറാം സ്വര്‍ണമാണ്.

സ്‌കോര്‍ ‍: 6-4, 6-3.

44 മിനിറ്റ് നീണ്ടുനിന്ന മത്സരം പ്രതിരോധവും ആക്രമണവും വേണ്ടവിധത്തില്‍ ചേര്‍ത്തതായിരുന്നു. മത്സരത്തിലുടനീളം സാനിയയുടെ പരിചയസമ്പത്ത് ഗുണം ചെയ്തു.

ഇത് രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസില്‍ സാനിയ സ്വര്‍ണം നേടുന്നത്. 2006ലെ ഏഷ്യന്‍ ഗെയിംസില്‍ ലിയാണ്ടര്‍ പേസിനൊപ്പം സാനിയ സ്വര്‍ണം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :