ഞാന്‍ രാഷ്ട്രീയത്തിന് ഇര: കര്‍വാലോ

PROPRO
ദ്രോണാചാര്യ അവാര്‍ഡിനു തന്നെ നിര്‍ദേശിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ ഹോക്കി പരിശീലകന്‍ ജോക്കിം കര്‍വാലോ. കായിക മന്ത്രാലയം ദ്രോണാചാര്യ അവാര്‍ഡിനായി നിര്‍ദേശിച്ചിരുന്ന ആള്‍ക്കാരുടെ പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ കര്‍വാലോ നിരാശ മറച്ചു വയ്‌ക്കുന്നില്ല.

താന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കായിക മന്ത്രാലയം തന്‍റെ അപേക്ഷ പരിഗണിച്ചില്ലെന്നും പി ടി ഐയോട് കര്‍വാലോ പറഞ്ഞു. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിക്ക് മുമ്പ് തന്നെ തന്‍റെ അപേക്ഷ മന്ത്രാലയത്തിനു കിട്ടിയതായിരുന്നു എന്നും എന്നാല്‍ താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയമായെന്നും കര്‍വാലോ പറഞ്ഞു.

ഈ രാജ്യത്ത് കായിക താരങ്ങളെ പരിഗണിക്കുന്ന രീതിയെ എങ്ങനെ വിവരിക്കണമെന്ന് തനിക്കറിയില്ലെന്നും താന്‍ രാജ്യത്തെ ഒളിമ്പിക്സില്‍ പ്രതിനിധീകരിക്കുകയും നായകനായി ഇരിക്കുകയും ചെയ്ത താരമാണെന്നും കര്‍വാലോ പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഹോക്കി ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ കായിക താരങ്ങള്‍ക്ക് പുരസ്ക്കാരം നല്‍കുന്ന കാര്യത്തിലേക്ക് വലിച്ചിഴ്യ്‌ക്കരുതെന്നും കര്‍വാലോ വ്യക്തമാക്കി.

ന്യൂഡല്‍‌ഹി: | WEBDUNIA| Last Modified ബുധന്‍, 30 ജൂലൈ 2008 (12:25 IST)
അറ്റ്ലാന്‍റയില്‍ നടന്ന 1984 ഒളിമ്പിക്‍സിലും ലോക ചാമ്പ്യന്‍ഷിപ്പിലും കളിച്ച താരമാണ് കര്‍വാലോ. ഇത് നാലാം തവണയാണ് അദ്ദേഹത്തെ ദ്രോണാചാര്യ അവാര്‍ഡിനായി പരിഗണിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :