ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ യോഗ്യത നേടി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ യോഗ്യത നേടി. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ചാമ്പ്യസ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്.

അഞ്ചു ടീമുകളാണ്‌ മെല്‍ബണില്‍ നടക്കുന്ന മത്സരത്തിനു യോഗ്യത നേടിയത്‌. ബെല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്സ്‌, ന്യൂസിലന്‍ഡ്‌ എന്നിവരാണ്‌ യോഗ്യതനേടിയ മറ്റു ടീമുകള്‍. ആതിഥേയരായതിനാല്‍ ഓസ്ട്രേലിയയ്ക്കു നേരത്തെ യോഗ്യത ലഭിച്ചിരുന്നു.

2005-ല്‍ ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ പങ്കെടുത്തിരുന്നു. ഹോക്കി സംഘടനകളായ ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം ഇന്ത്യയില്‍ മത്സരം നടത്തുന്നത്‌ നേരത്തെ തടഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :