ചാംപ്യൻസ് ട്രോഫി ഹോക്കി: ഫൈനലിൽ ഇന്ത്യയ്ക്ക് തോല്‍‌വി

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

ലണ്ടന്, ചാംപ്യൻസ് ട്രോഫി ഹോക്കി, ഇന്ത്യ, ഓസ്‌ട്രേലിയ london, champions trophy hocky, india, australia
ലണ്ടന്| സജിത്ത്| Last Modified ശനി, 18 ജൂണ്‍ 2016 (07:28 IST)
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഓസ്‌ട്രേലിയയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3 നാണ് പരാജയപ്പെട്ടത്.

പതിനാലാം തവണയാണ് ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയികളാകുന്നത്. ഫൈനലിൽ ഓസ്ട്രേലിയയുടെ വീര്യത്തെ ഒരു മണിക്കൂർ ചെറുത്തു നിന്ന ശേഷമാണ് ഇന്ത്യ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീട്ടിയെടുത്തത്.

ബുധനാഴ്ച നടന്ന മത്സരത്തിലും ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു (4-2). ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഇന്ത്യയ്ക്ക് ഫൈനലില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായത്. ചാംപ്യൻസ് ട്രോഫിയിൽ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടമാണിത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :