കൊല്‍ക്കത്തയെ നിലം‌പരിശാക്കി, കെ എസ് ഇ ബി ജേതാക്കൾ !

culcutta, Kolcutta, KSEB, Ball, Vollyball, B Neena, Sports, Cricket,  കൊല്‍ക്കത്ത, കെ എസ് ഇ ബി, വോളിബോൾ, ബി നീന, കായികം, ക്രിക്കറ്റ്, സ്പോര്‍ട്സ്
തിരുവനന്തപുരം| Last Modified തിങ്കള്‍, 2 മെയ് 2016 (15:02 IST)
തിരുവനന്തപുരത്ത് നടന്ന നാല്‍പ്പത്തൊന്നാമത് അഖിലേന്ത്യാ ഇലക്ട്രിസിറ്റി സ്പോർട്സ് കണ്‍‌ട്രോൾ ബോർഡ് ടൂർണമെന്റിൽ ആതിഥേയരായ കെഎസ്ഇബി ടീം ജേതാക്കളായി. ഫൈനലിൽ കൊൽക്കത്തയെ എതിരില്ലാത്ത 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കെ എസ് ഇ ബി പുരുഷ ടീം വിജയം കൊയ്തത്.

കഴിഞ്ഞ വർഷവും കെ എസ് ഇ ബിയായിരുന്നു ഒന്നാം സ്ഥാനത്ത്. പഞ്ചാബ് ടീമാണ് മൂന്നാം സ്ഥാനത്ത്. വിജയികൾക്ക് കെ എസ് ഇ ബി ഡയറക്ടർ (വിതരണം & സുരക്ഷ) സമ്മാനങ്ങൾ വിതരണം ചെയ്തു.

കഴിഞ്ഞ വർഷം ദേശീയ വോളിബോൾ ബാസ്കറ്റ് ബോൾ ടീമുകളിൽ ഇടം നേടുകയും അന്താരാഷ്ട്ര മത്സരങ്ങളിൽ വലിയ നേട്ടങ്ങൾ കൊയ്യുകയും ചെയ്ത 10 വനിതാതാരങ്ങളെയും കോച്ചിനെയും ചടങ്ങിൽ ആദരിച്ചു.

ഫൈനൽ മത്സരത്തെ തുടർന്ന് കെ എസ് ഇ ബി, കേരള പോലിസ് വനിതാ വോളിബോൾ ടീമുകളുടെ സൗഹൃദമത്സരവും നടന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :