ഉസൈന്‍ ബോള്‍ട്ട് വീണ്ടും

PROPRO
ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് വീണ്ടും 100 മീറ്ററില്‍ വിജയം കണ്ടെത്തി. സൂറിച്ച് ഗ്രാന്‍ പ്രീയിലായിരുന്നു ജമൈക്കന്‍ താരത്തിന്‍റെ വിജയം. ഒളിമ്പിക്സിനു തൊട്ടു പിന്നാലെ നടന്ന മത്സരത്തില്‍ 9.83 ആയിരുന്നു വേഗക്കാരന്‍റെ സമയം. ജമൈക്കന്‍ താരം കുറിച്ചത് പതിനാലാമത്തെ ഏറ്റവും മികച്ച സമയമായിരുന്നു.

ഒളിമ്പിക്‍സിലെ ട്രിപ്പീള്‍ ലോക റെക്കോഡ് കാരനു പിന്നില്‍ അമേരിക്കന്‍ താരം വാള്‍ട്ടര്‍ ഡിക്‍സ് എത്തി. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരം റിച്ചാര്‍ഡ് തോം‌സണ്‍ മൂന്നാം സ്ഥാനക്കാരനായി. ഡിക്‍സ് 9.99 സെക്കന്‍ഡ് എടുത്തപ്പോള്‍ റിച്ചാഡ് ഒരു സെക്കന്‍ഡ് കൂടി കൂടുതല്‍ എടുത്തു. എന്നാല്‍ ഒളിമ്പിക്സ് മെഡല്‍ താരം ക്രാഫോഡ് പിന്നിലായി.

ഒളിമ്പിക്സിലെ 800 മീറ്റര്‍ ചാമ്പ്യന്‍ കെനിയയുടെ പമേല ജലിമോ മൂന്നാമത്തെ മികച്ച സമയം കണ്ടെത്തി. 54.01 സെക്കന്‍ഡിലായിരുന്നു കെനിയന്‍ വനിതാ താരം ഒന്നാം സ്ഥാനത്തെത്തിയത്. ഗോള്‍ഡന്‍ ജാക്ക് പോട്ട് ലക്‍ഷ്യമാക്കിയാണ് ജലിമോ നീങ്ങുന്നത്. അടുത്തയാഴ്ച ബലാരസിലൂടെ മികച്ച പ്രകടനം നടത്താനാണ് ല‌ക്‍‌ഷ്യം.

സൂറിച്ച്: | WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (13:39 IST)
ഈ സീസണിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നില്‍ ക്യൂബന്‍ 110 മീറ്റര്‍ ഒളിമ്പിക് താരം ഡെയ്‌റോണ്‍ റോബിള്‍‌സ് അമേരിക്കന്‍ എതിരാ‍ളി ഡേവിഡ് ഒളിവറിനെ പരാജയപ്പെടുത്തി ഈ സീസണീലെ മൂന്നാമത്തെ ഗോള്‍ഡന്‍ ലീഗ് വിജയം ആഘോഷിച്ചു. 1500 മീറ്ററില്‍ ഒളിമ്പിക്‍ക് ഹാമ്പ്യനായ ബഹറിന്‍ താരം റഷീദ് രാം‌സി രണ്ടാം സ്ഥാനത്തായി പോയി.വനിതകളുടെ 400 മീറ്ററില്‍ അമേരിക്കന്‍ താരം സാന്യാ റിച്ചാര്‍ഡ്‌സിനെ ബ്രിട്ടന്‍റെ ഒഹിറോഗു പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :