ഇവാനോവിക്ക് മൂന്നാം റൌണ്ടില്‍

PROPRO
ലോക ഒന്നാം നമ്പര്‍ താരം അന്നാ ഇവാനോവിക്ക്, രണ്ടാം നമ്പര്‍ ജാങ്കൊവിക്ക്, മൂന്നാം നമ്പര്‍ ഷറപോവ എന്നിവര്‍ മോണ്ടി റീയാല്‍ കപ്പ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൌണ്ടില്‍ കടന്നു. ചെക്ക് ടീനേജ് താരമായ പെട്രാ ക്വിതോവയെ 6-3, 4-3, 6-3 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇവാനോവിക്ക് അടുത്ത റൌണ്ടിലേക്ക് കടന്നത്.

വിംബിള്‍ഡണില്‍ നിന്നും പുറത്തായതിനു ശേഷം ആദ്യമായിട്ടാണ് ഇവാനോവിക് ഒരു ടൂര്‍ണമെന്‍റില്‍ കളിക്കുന്നത്. നീണ്ട ഒരു മാസത്തിനു ശേഷമാണ് അന്ന ഒരു ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനത്തേക്ക് നോട്ടമിട്ടിരിക്കുന്ന രണ്ടാം നമ്പര്‍ താരം ജലനാ ജാങ്കോവിക്ക്, മൂന്നാം സീഡ് ഷറപോവ എന്നിവരും മൂന്നാം റൌണ്ടില്‍ കടന്നു.

പോളണ്ട് താരം മാര്‍ത്താ ഡൊമാഷോവ്‌സ്ക്കയ്‌ക്ക് എതിരെയായിരുന്നു മുന്‍ ഒന്നാം നമ്പര്‍ താരം മരിയാ ഷറപോവയുടെ ജയം. 7-5, 5-7, 6-2 എന്ന സ്കോറിനായിരുന്നു ഷറപോവ എതിരാളിയെ കീഴടക്കിയത്. സെര്‍ബിയന്‍ താരം ജലനാ ജാങ്കോവിക്കും കാനഡ താരം അലക്സാന്ദ്ര വൊസിനിയാക്കും തമ്മില്‍ നടന്ന മത്സരത്തില്‍ 6-0, 6-4 നു ജാങ്കോവിക്ക് എതിരാളിയെ പരാജയപ്പെടുത്തി.

മോണ്ടീ റീയാല്‍: | WEBDUNIA| Last Modified വ്യാഴം, 31 ജൂലൈ 2008 (11:47 IST)
അന്നാ ചക് വെറ്റാഡ്‌സേ, പാറ്റി ഷ്ണൈഡര്‍, മരിയന്‍ ബര്‍ത്തോളി, നാദിയാ പെട്രോവ തുടങ്ങിയവരാണ് മൂന്നാം റൌണ്ടില്‍ കടന്ന മറ്റ് പ്രമുഖ താരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :