ആദ്യജയം കൊല്‍ക്കത്തയ്ക്ക്, പോസ്റ്റിഗയ്ക്ക് ഇരട്ടഗോള്‍

കൊല്‍ക്കത്ത, പോസ്റ്റിഗ, ചെന്നൈയിന്‍, ഐ സി എല്‍
ചെന്നൈ| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (21:12 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് ആവേശകരമായ തുടക്കം. ആദ്യജയം കൊല്‍ക്കത്തയ്ക്കാണ്. നിലവിലുള്ള ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ചെന്നൈയിന്‍ എഫ് സിയെ പരാജയപ്പെടുത്തി.

രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊല്‍ക്കത്ത വിജയം നേടിയത്. ഇരട്ടഗോള്‍ സ്വന്തമാക്കി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു ആദ്യമത്സരം.

രണ്ടരമാസത്തോളം നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. ചെന്നൈയിന്‍ എഫ് സി, അത്‌ലറ്റിക്കൊ ഡി കൊല്‍ക്കൊത്ത, ഗോവ എഫ് സി, ഡല്‍ഹി ഡൈനാമോസ്, പുണെ സിറ്റി, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് രണ്ടാം സീസണില്‍ അണിനിരക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :