അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം

അഭിനവ് ബിന്ദ്ര, സ്വര്‍ണം, റൈഫിള്‍, ഷൂട്ടിംഗ്
ഗ്ലാസ്‌കോ| Last Updated: വെള്ളി, 25 ജൂലൈ 2014 (21:27 IST)
കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് സ്വര്‍ണം. ഇതോടെ കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം മൂന്നായി.

അഭിനവ് ബിന്ദ്രയ്ക്ക് 205.3 പോയിന്‍റ് ആണ് ഉള്ളത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ രവികുമാര്‍ ആണ് നാലാം സ്ഥാനത്തെത്തിയത്. 162.4 പോയിന്‍റാണ് രവികുമാറിനുള്ളത്.

വനിതാ ഭാരോദ്വാഹക സഞ്ജിത ഖുമുഖും പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ സുഖന്‍ ദേയുമാണ് ഇന്ത്യയുടെ മറ്റ് രണ്ട് സ്വര്‍ണനേട്ടക്കാര്‍.

മൂന്നു സ്വര്‍ണം ഉള്‍പ്പടെ ഒമ്പത് മെഡലാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. മെഡല്‍പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. മൂന്നു സ്വര്‍ണത്തിന് പുറമെ നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :