അണ്ടര്‍ 12 ലോകകപ്പ് നൈജീരിയക്ക്. നിലവിലെ ലോക ചാമ്പ്യന്മാരായ മധ്യഅമേരിക്കന്‍ ടീം മെക്സിക്കോയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് നൈജീരിയ കിരീടം നേടിയത്.
ആദ്യ മിനിറ്റുകളില്‍ മെക്സിക്കോയില്‍ നിന്ന് കനത്ത വെല്ലുവിളി ഉയര്‍ന്നെങ്കിലും ഒമ്പതാം മിനിറ്റില്‍ മെക്സിക്കോ താരം ജെര്‍മ്മന്‍ നല്കിയ സെല്‍ഫ് ഗോളിലൂടെ നൈജീരിയ മുന്നിലെത്തി. ഒരുഗോള്‍ ലീഡ് നേടിയ നൈജീരിയന്‍ ടീം രണ്ടാം പകുതിയില്‍ ലീഡുയര്‍ത്തി. 55-ാം പന്തില്‍ കെലേച്ചി ഇഹിയനാച്ചോയാണ് നൈജീരിയക്ക് വേണ്ടി മെക്സിക്കോയുടെ വലകുലുക്കിയത്. 81-ാം മിനിറ്റില്‍ മുസ മുഹമ്മദിന്റെ ഗോളിലൂടെ നൈജീരിയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ആദ്യപകുതിയില്‍ തുടക്കത്തില്‍ ലഭിച്ച ആധിപത്യം നൈജീരിയന്‍ ടീം പിടിച്ചെടുത്തതോടെ രണ്ടാം പകുതിയില്‍ മെക്സിക്കന്‍ കോച്ച് കളിക്കാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ലാറ്റിനേരിക്കന്‍ രാജ്യങ്ങളേയും യൂറോപ്യന്‍ രാജ്യങ്ങളേയും തകര്‍ത്താണ് പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ നൈജീരിയയും മെക്സിക്കോയും ഫൈനലില്‍ എത്തിയിരുന്നത്.
ഇത് നാലാം തവണയാണ് നൈജീരിയ അണ്ടര്‍ 17 കിരീടം സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് 1985,1993, 2007 വര്‍ഷങ്ങളിലാണ് അവര്‍ കപ്പുയര്‍ത്തിയിരുന്നത്. അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന റെക്കോര്‍ഡും നൈജീരിയന്‍ ടീം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലാകെ 26 ഗോളുകള്‍ നേടിയ ടീം 2011ല്‍ ജര്‍മ്മന്‍ ടീം കുറിച്ച റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.