വിംബിള്‍ഡണില്‍ വന്‍ അട്ടിമറി‍: റാഫേല്‍ നദാല്‍ പുറത്ത്

ലണ്‌ടന്‍| Last Modified വെള്ളി, 3 ജൂലൈ 2015 (10:11 IST)
വിമ്പിള്‍ഡണില്‍ വന്‍ അട്ടിമറി. രണ്‌ടുവട്ടം ജേതാവും മുന്‍ ലോക ഒന്നാംനമ്പര്‍ റാഫെല്‍ നദാല്‍ പുറത്തായി.
ജര്‍മനിയുടെ 102–ആം റാങ്കുകാരന്‍ ഡസ്‌റ്റിന്‍ ബ്രൌണിനോടാണ്
രണ്‌ടാം റൌണ്‌ടില്‍ നദാല്‍ തോറ്റത്. സ്‌കോര്‍: 7–5, 3–6, 6–4, 6–4. നാലു റൌണ്‌ട്‌ നീണ്‌ട പോരാട്ടത്തില്‍ സീഡ്‌ ചെയ്യപ്പടാത്ത ബ്രൌണിനോടാണ്‌ പത്താം സീഡായ നദാല്‍ തോല്‍വി വഴങ്ങിയത്‌.


അതേസമയം ബ്രിട്ടന്റെ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ മൂന്നാം റൌണ്‌ടില്‍ കടന്നു.
റോബിന്‍ ഹസയെയാണ്‌ മുറെ രണ്‌ടാം റൌണ്‌ടില്‍ പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 6–1, 6–1, 6–4.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :