ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽസ്: പ്രാ​യ​ത്തെ​വെ​ല്ലു​ന്ന പ്ര​ക​ട​ന​വു​മാ​യി വീ​ന​സ് വി​ല്യം​സ് ഫൈ​ന​ലി​ൽ

ഡ​ബ്ല്യു​ടി​എ ഫൈ​ന​ൽസ്: വീ​ന​സ് ഫൈ​ന​ലി​ൽ

Venus Williams , Caroline Wozniacki , WTA Finals ,  ടെ​ന്നീ​സ് ,  വീ​ന​സ് വി​ല്യം​സ് , ക​രോ​ളി​നെ വോ​സ്നി​യാ​ക്കി
സിം​ഗ​പു​ർ| സജിത്ത്| Last Modified ഞായര്‍, 29 ഒക്‌ടോബര്‍ 2017 (12:02 IST)
ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ പ്രാ​യ​ത്തെ​വെ​ല്ലു​ന്ന പ്ര​ക​ട​ന​വു​മാ​യി വീണ്ടും ലോ​ക​ത്തെ വി​സ്മ​യി​പ്പിച്ച് അ​മേ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സ്. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താരമായ വീനസ്, ഡ​ബ്ല്യു​ടി​എ ഫൈ​നല്‍‌സിന്റെ​ഫൈനലിലെത്തുന്ന പ്രാ​യം കൂ​ടി​യ വ​നി​ത​യെ​ന്ന റെക്കോര്‍ഡും സ്വ​ന്ത​മാ​ക്കി.

ഫ്ര​ഞ്ച് താ​രമായ ക​രോ​ളി​നെ ഗാ​ർ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യായിരുന്നു വീ​ന​സ് ഫൈ​ന​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വീ​ന​സി​ന്‍റെ തകര്‍പ്പന്‍ വി​ജ​യം. സ്കോ​ർ: 6-7 (3-7), 6-2, 6-3.

ആ​ദ്യ​സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ ന​ഷ്ട​മാ​യ വീ​ന​സ് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കി​യാ​ണ് ക​ലാ​ശ​പ്പോരാട്ടത്തിന് അ​ർ​ഹ​യാ​യ​ത്. ഫൈ​ന​ലി​ൽ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി​യെയാണ് വീ​ന​സ് നേ​രി​ടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :