യുഎസ് ഓപ്പൺ: കരുത്തര്‍ മുന്നോട്ട്

 യുഎസ് ഓപ്പൺ , ന്യൂയോർക്ക് , ആൻഡി മുറെ
ന്യൂയോർക്ക്| jibin| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (10:50 IST)
ടെന്നിസ് ടൂർണമെന്റില്‍ ലോക ഒന്നാം നമ്പർതാരങ്ങളായ നൊവാക്ക് ജോക്കോവിച്ചും സെറീനവില്യംസും ക്വാർട്ടറിൽ കടന്നു. ജർമ്മനിയുടെ ഫിലിപ്പ് കോഹ്‌ല ഷെറിബെറിനെ കീഴടക്കിയാണ് പുരുഷവിഭാഗത്തിൽ സെർബിയയുടെ ജോക്കോവിച്ച് ക്വാർട്ടറിൽ എത്തിയത്.

സ്കോർ: 6-1, 7-5, 6-4. ബ്രിട്ടന്റെ ആൻഡി മുറെയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. വനിതാവിഭാഗത്തിൽ
സെറീനവില്ല്യംസ് എസ്റ്റോണിയയുടെ കായിക കനേപ്പിയെ 6-3, 6-3ന് അനായസം മറികടന്ന് ക്വാർട്ടർ ഉറപ്പിച്ചു.

ബെലാറസ് താരം വിക്ടോറിയ അസരങ്കയും ക്വാർട്ടറിലെത്തിയപ്പോൾ റഷ്യൻ സെൻസേഷൻ മരിയ ഷറപ്പോവയുംകാനഡയുടെ ഇയുഗിൻ ബൗച്ചാർഡും പുറത്തായി. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായ സാനിയ മിർസയും ബ്രസീലിയൻ പാട്‌ണർ ബ്രൂണോ സോറസും ക്വാർട്ടറിൽ എത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :