എട്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്

ന്യൂഡൽഹി, തിങ്കള്‍, 8 ജനുവരി 2018 (16:20 IST)

പരുക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന പിആർ ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഈ മാസം 17ന് ന്യൂസിലൻഡിൽ ആരംഭിക്കുന്ന നാല് രാഷ്ട്ര ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിലാണ് ശ്രീജേഷിനെ ഉൾപ്പെടുത്തിയത്.

സുൽത്താൻ അസ്ലൻ ഷാ കപ്പിനിടെയാണ് ശ്രീജേഷന് പരുക്കേറ്റത്. കാലിനേറ്റ പരുക്ക് ഗുരുതരമായതിനെ തുടർന്ന് എട്ട് മാസത്തോളം അദ്ദേഹം ടീമിൽ നിന്നും വിട്ടി നിന്നിരുന്നു.

ഇന്ത്യക്ക് പുറമേ ന്യൂസിലൻഡ്, ബെൽജിയം, ജപ്പാൻ എന്നീ കരുത്തരാണ് നാല് രാഷ്ട്ര ടൂർണമെന്‍റിൽ ഏറ്റുമുട്ടുന്നത്. അതേസമയം, ബംഗളൂരുവിലെ ദേശീയ ക്യാമ്പിനൊപ്പമാണ് നിലവിൽ ശ്രീജേഷ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

'തല മാറ്റിയിട്ടും' രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; പൂനെയ്ക്കെതിരെ സമനില, ആരാധകരുടെ 'സമനില' തെറ്റും

ഐഎസ്എല്ലില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പുതിയ പരിശീലകന്‍ ...

news

കളം നിറഞ്ഞ് കളിച്ച് മെസ്സി, ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ

സാന്തിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെ 3–0ത്തിന് ബാർസയ്ക്ക് ജയം. ഒരു ഗോളടിച്ചും ...

news

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഇന്ന് കുവൈറ്റില്‍ തുടക്കം

ഇരുപത്തിരണ്ടാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു ഇന്ന് കുവൈറ്റില്‍ തുടക്കം. ...

news

തപ്പിത്തടയുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ കൈവിടുന്നു; കാണികളുടെ എണ്ണത്തില്‍ ഇടിവ്

ഐഎസ്എല്ലിലെ ഏറ്റവും ജനപ്രിയ ടീം എന്ന വിശേഷണമുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകര്‍ ...

Widgets Magazine