സ്വര്‍ണം ഇടിച്ചു വാങ്ങി; ഇടിമുഴക്കമായി വീണ്ടും മേരി കോം

ഗോ​​ൾ​​ഡ് കോ​​സ്റ്റ്, ശനി, 14 ഏപ്രില്‍ 2018 (09:48 IST)

 mary kom , Mary Kom Wins Gold Medal ,  COmmonwealth Games , india , കോമണ്‍വെല്‍ത്ത് ഗെയിംസ് , മേരി കോം , ക്രിസ്റ്റീന ഒഹാര , മേരി കോം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. 45–48 കിലോ വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോം സ്വർണമണിഞ്ഞു.

അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേരി കോമിന്റെ ആദ്യ കോമൺവെൽത്ത് സ്വർണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണം 18 ആയി ഉയര്‍ന്നു.

ഫൈനലിൽ നോർത്തേൺ അയർലൻഡിന്റെ ക്രിസ്റ്റീന ഒഹാരയെയാണ് മേരികോം 5–0 എന്ന നിലയിൽ പരാജയപ്പെടുത്തിയത്. 30–27, 30–27, 29–28, 30–27, 20–27 എന്ന നിലയിലായിരുന്നു മേരികോമിന്റെ മുന്നേറ്റം.

ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്. 18 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ ഇന്ത്യയ്ക്കു ഗെയിംസിൽ  43 മെഡലുകളായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്‌റ്റയും

അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമാ തോല്‍‌വിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ...

news

മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരം തങ്ങളുടെ ടീമിനോപ്പം ഉണ്ടായിട്ടും വീണ്ടും ഒരു ...

news

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ പുറത്ത്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പതിനാലാം സ്വർണ്ണം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ...

news

ഇടിക്കളത്തിൽ നിന്നും സ്വർണ്ണം നേടി സുശീൽ കുമാർ

കോമൺവെൽത്ത് ഗെയിംസിൽ സുശീൽ കുമാറിലൂടെ ഇന്ത്യക്ക് പതിനാലാം സ്വർണ്ണം പുരുഷന്മാരുടെ 74 ...

Widgets Magazine