ഷറപ്പോവയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം

പാരീസ്| Last Modified ബുധന്‍, 20 മെയ് 2015 (10:54 IST)
റോം മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതോടെ റഷ്യയുടെ മരിയ ഷറപ്പോവയ്ക്കു റാങ്കിംഗില്‍
മുന്നേറ്റം. കിരീട നേട്ടത്തോടെ മൂന്നാം സ്ഥാത്തു നിന്നും രണ്ടാം സ്ഥാനത്തെത്തി. റുമിനിയയുടെ സിമോണ ഹാലെപ്പിനെയാണ് റഷ്യന്‍ സുന്ദരി മറികടന്നത്. സെറീന വില്യംസാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഹാലെപ് മൂന്നാം സ്ഥാത്താണ്. ഫൈനലില്‍ തോറ്റെങ്കിലും കാര്‍ല നിലമെച്ചപ്പെടുത്തി
എട്ടാം സ്ഥാനത്തെത്തി. ഫൈനലില്‍ സ്പെയിനിന്റെ കാര്‍ല സുവാരസ് നൊവാരോയെയാണ് ഷറപ്പോവ ഫൈനലില്‍ തോല്പിച്ചത്. ഒന്നാം സ്ഥാനത്ത് തുടരുന്ന സെറീന പരിക്കിനെത്തുടര്‍ന്ന് റോം മാസ്റേഴ്സില്‍ പങ്കെടുത്തിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :