ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ മുന്നോട്ട്

Last Modified ചൊവ്വ, 26 മെയ് 2015 (10:43 IST)
വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം മരിയ ഷറപ്പോവ ആദ്യ റൌണ്ട് ജയം കണ്ടു. എസ്റ്റോണിയയുടെ കൈക കനേപ്പായെ
6-2,6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. 2012ലും 2014 ലും ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ താരമാണ് ഷറപ്പോവ. 2013 ല്‍ റണ്ണര്‍ അപ്പായിരുന്നു.

ഇന്നലെ നടന്ന മറ്റ് ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ഗില്ലി സൈമണ്‍, ആലീസ് കോര്‍നൈറ്റ് എന്നിവരും വിജയം കരസ്ഥമാക്കി. ഗില്ലീസ്
സൈമണ്‍ പൗവില്ലെയെ
3-6, 6-1, 6-2, 6-4, എന്ന സ്കോറിന് തോല്‍പ്പിച്ചപ്പോള്‍
ആലീസ് കോര്‍നൈറ്റ് റോബര്‍ട്ടാ വിഞ്ചിയെ 4-6, 6-4, 6-1 ന് തോല്‍പ്പിച്ചു. തോമസ് ബെര്‍ഡിച്ച് 6-0, 7-5, 6-3 ന് നിഷിക്കോവയെയും
വിക്ടോറിയ അസരങ്ക 6-2, 6-1 ന്
ടോറോ ഫ്ളോറിനെയും
തോല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :