സെറീനയെ മലര്‍ത്തിയടിച്ച് വീനസ്; 4 വര്‍ഷത്തിനു ശേഷമാദ്യം

ബുധന്‍, 14 മാര്‍ച്ച് 2018 (10:13 IST)

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സഹോദരിമാര്‍ തമ്മിലുള്ള പോരാട്ടം ആകാംഷയോടെയാണ് കാണികള്‍ കണ്ടത്. കളിയില്‍ ആരു ജയിച്ചാലും കപ്പ് പോകുന്നത് ഒരേ വീട്ടിലേക്കാണ്. പക്ഷേ, ചേച്ചിയെ അനിയത്തി പൊട്ടിക്കുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
 
കളിയില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസിനെതിരേ ചേച്ചി വീനസ് വില്ല്യംസിനു ജയം. ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് സെറീനയെ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസിനെ തോല്‍പ്പിച്ചായിരുന്നു സെറീന ചാംപ്യനായത്. 
 
അതിനു ശേഷം ഇരുവരും ആദ്യമായ മുഖാമുഖം വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. 2014നു ശേഷമാദ്യമായാണ് വീനസിനോട് സെറീന പരാജയം സമ്മതിക്കുന്നത്. 14 മാസത്തിനു ശേഷം സെറീന പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സ്. പ്രസവത്തെത്തുടര്‍ന്ന് മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഏപ്രില്‍ ആറിന്

സൂപ്പർകപ്പിന്റെ ആദ്യ റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി. കേരളാബ്ലാസ്റ്റേഴ്സ് നെറോക്ക എഫ് ...

news

ബുള്ളറ്റ് ഹെഡ്ഡറിലൂടെ റയലിനെ മുന്നിലെത്തിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ...

news

സി കെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു? പുതിയ ടീമിലേക്ക് കാലെടുത്ത് വെച്ച് താരം!

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണാണ് മലയാളികളുടെ സ്വന്തം സികെ വിനീത്. കേരള ...

news

രണ്ടാം പകുതിയില്‍ ടോട്ടനത്തിനെ പിച്ചിച്ചീന്തി; യുവന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്

ഒന്നിനെതിരെ രണ്ടു ഗോളിന് ടോട്ടനത്തിനെ തോല്‍പ്പിച്ച് യുവന്റസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ...

Widgets Magazine