ബോക്‌സിംഗ് താരം സരിതാദേവിക്ക് സസ്‌പെന്‍ഷന്‍

 ഏഷ്യന്‍ ഗെയിംസ് , സരിതാദേവി , ബോക്‌സിംഗ് താരം , ഏഷ്യന്‍ ഗെയിംസ്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (12:58 IST)
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്‌സിംഗ് താരം എല്‍ സരിതാദേവിക്ക് സസ്‌പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനിയൊരു മുന്നറിയിപ്പ് വരുന്നതുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സരിതയുടെ പരിശീലകരായ ഗുർബക്ഷ് സിംഗ് സന്ധു, ബ്ളാസ് ഇഗ്ളേസിയസ് ഫെർണാണ്ടസ്, സാഗർ മാൽ ധയാൽ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോടാണ് സരിതാദേവി തോറ്റത്. മത്സരത്തിൽ സരിതാ ദേവി വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയൻ താരം ജി-നായെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

അതേ തുടർന്ന് ബോക്സിംഗ് റിംഗിലും സരിതാ ദേവിയും ഭർത്താവും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ജഡ്ജുമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് തന്നെ തോൽപ്പിച്ച ദക്ഷിണകൊറിയൻ താരത്തിന് നൽകുകയും ചെയ്തു. മെഡല്‍ നിരസിച്ച സരിതാദേവി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് മെഡല്‍ സ്വീകരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :