ലോക റാങ്കിങ്ങില്‍ സാനിയ മൂന്നാമത്

 സാനിയ മിര്‍സ വനിത ടെന്നീസ് , ഇന്ത്യ വെല്‍‌സ് ഓപ്പണ്‍ , സാനിയ മിര്‍സ
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (10:55 IST)
ഇന്ത്യന്‍ താരം സാനിയ മിര്‍സ വനിത ടെന്നീസ് ഡബിള്‍സ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. സാനിയയുടെ കരിയറിലെ മികച്ച നേട്ടമാണിത്.

6885 പോയന്റാണ് സാനിയ്ക്ക് ഉള്ളത്. 7640 പോയന്റുള്ള ഇറ്റാലിയന്‍ താരങ്ങളായ റോബര്‍ട്ട് വിന്‍സിയും സാറ എറാനിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കഴിഞ്ഞ ദിവസം സ്വീസ് താരം മാര്‍ട്ടിന ഹിംഗിസുമൊത്ത് ഇന്ത്യ വെല്‍‌സ് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയതാണ് സാനിയയെ തുണച്ചത്. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു ഇവര്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :