യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങ് റാങ്കിങ്ങ്: അഞ്ചാമതായി സാക്ഷി മാലിക്ക്

ഇന്ത്യൻ താരം സാക്ഷി മാലിക്കിനു റാങ്കിങ്ങിൽ വൻ മുന്നേറ്റം

ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (09:54 IST)
ഇന്ത്യൻ താരം സാക്ഷി മാലിക്കിനു റാങ്കിങ്ങിൽ വൻ മുന്നേറ്റം. റിയോ ഒളിംപിക്സ് ഗുസ്തിയിൽ വെങ്കലം നേടിയതോടെ യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം വനിതാ വിഭാഗം 58 കിലോഗ്രാമിൽ നാലാം സ്ഥാനത്താണ് സാക്ഷി മാലിക്. ആദ്യമായാണ് സാക്ഷി മാലിക് റാങ്കിങില്‍ ടോപ് ഫൈവിൽ എത്തുന്നത്.

ഇന്ത്യയുടെ മറ്റൊരു വനിതാ താരം വിനേഷ് ഫോഗട്ട് 48 കിലോഗ്രാം വിഭാഗത്തിൽ രണ്ടു സ്ഥാനം മുന്നേറി റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിൽ സന്ദീപ് ടോമറും ബജ്‌റങ് പൂനിയയുമാണ് ആദ്യ 20ല്‍ സ്ഥാനം പിടിച്ചവര്‍. 57 കിലോഗ്രാം വിഭാഗത്തിൽ പതിനഞ്ചാം സ്ഥാനത്താണ് സന്ദീപ്. 61 കിലോഗ്രാം വിഭാഗത്തിൽ ബജ്റങ് പതിനെട്ടാം സ്ഥാനത്തുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :