സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിയോ ഒളിംപിക്‌സില്‍ അതിഥിയായെത്തും; ഇന്ത്യന്‍ താരങ്ങളെ കണ്ട് ആശംസകള്‍ അറിയിക്കും

സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിയോ ഒളിംപിക്‌സില്‍ അതിഥിയായെത്തും; ഇന്ത്യന്‍ താരങ്ങളെ കണ്ട് ആശംസകള്‍ അറിയിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 23 ജൂലൈ 2016 (09:00 IST)
റിയോ ഒളിംപിക്സില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അതിഥിയായെത്തും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ഗുഡ്‌വില്‍ അംബാസഡറായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്തര്‍ദേശീയ ഒളിംപിക് കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് റിയോയില്‍ അതിഥിയായി എത്തുക.

ഇത് ആദ്യമായാണ് ഒളിംപിക്സിന്റെ വേദിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തുന്നത്. റിയോയില്‍ എത്തുന്ന സച്ചിന്‍ ഒളിംപിക്സ് വേദിയിലെത്തി ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ കാണുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യും. 2024 ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ ഒളിംപിക് വേദിയിലെത്തുന്നത് ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :