റിയോ ഒളിമ്പിക്‌സ്: 15 റഷ്യന്‍ താരങ്ങള്‍ക്ക് കൂടി വിലക്ക്

15 റഷ്യന്‍ താരങ്ങള്‍ക്കുകൂടി വിലക്ക്

റിയോ ഡി ജനിറോ| priyanka| Last Modified ബുധന്‍, 27 ജൂലൈ 2016 (08:41 IST)
അന്തരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ കനിഞ്ഞെങ്കിലും 15 റഷ്യന്‍ താരങ്ങള്‍ക്ക് കൂടി റിയോ ഒളിമ്പിക്‌സില്‍ വിലക്ക്. ഏഴ് നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കും മൂന്ന് റോവേഴ്‌സ് താരങ്ങള്‍ക്കും ഫെഡറേഷനുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

സോചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യന്‍ അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് കഴിച്ച് മെഡല്‍ നേടിയെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് 56 ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് റിയോയില്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ)യുടെ സ്വതന്ത്രാന്വേഷണത്തില്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ റഷ്യയെ സമ്പൂര്‍ണമായി വിലക്കണമെന്നായിരുന്നു വാഡ ആവശ്യപ്പെട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നേരിട്ട് നടത്തിയ ഇടപെടലിനെയും രാഷ്ട്രീയ സമ്മര്‍ദത്തെയും തുടര്‍ന്ന് സമ്പൂര്‍ണ വിലക്കിനില്‌ളെന്നും വേണമെങ്കില്‍ ഫെഡറേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്നും ഐഒസി അറിയിച്ചു. എന്നാല്‍ ഇതിനിടയിലാണ് 15 താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനം.

387 പേരാണ് റഷ്യയുടെ ഒളിമ്പിക് ടീമില്‍ ഉണ്ടായിരുന്നത്.
അതില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് അത്‌ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയും ശരിവെച്ചതോടെ 56 താരങ്ങള്‍ക്കാണ് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :