ഹോങ്കോങ്|
സജിത്ത്|
Last Modified ഞായര്‍, 26 നവംബര്‍ 2017 (16:17 IST)
ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പർ സീരീസ്
ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധുവിനു തോൽവി. ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ തായ് സു യിംഗിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു തോൽവി ഏറ്റുവാങ്ങിയത്. സ്കോർ: 21-18, 21-18.
കഴിഞ്ഞ വർഷത്തെ ഫൈനലിലും തായ് സു യിയോടു പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. ഈ സീസണിലും അതിനൊരു മാറ്റവുമുണ്ടായില്ല. ഈ സീസണിലെ സിന്ധുവിന്റെ മൂന്നാം സൂപ്പർ സീരീസ് ഫൈനലായിരുന്നു ഇത്.