മെഡലുകള്‍ തൂത്തുവാരിയിട്ടും അമേരിക്കന്‍ താരങ്ങള്‍ സിന്ധുവിന് പിന്നില്‍; ഇതിന് ഒരു കാരണം മാത്രം

സിന്ധുവിനേക്കളും കുറഞ്ഞ സമ്മാനങ്ങള്‍ നേടിയത് ആരൊക്കെ ?

  pv sindhu , rio , sindhu , america , Russia  പിവി സിന്ധു , റിയോ ഒളിമ്പിക്‍സ് , അമേരിക്ക , റഷ്യ , ഇന്ത്യ ,  സാക്ഷി മാലിക്ക്
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (15:14 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ച പിവി സിന്ധുവിനെ കാത്തിരിക്കുന്നത് കോടികള്‍. എന്നാല്‍ മെഡലുകള്‍ വാരിക്കൂട്ടിയ എന്നീ രാജ്യങ്ങളുടെ താരങ്ങള്‍ക്ക് ലഭിക്കുന്നത് ലക്ഷങ്ങള്‍ മാത്രം. ഇന്ത്യന്‍ താരങ്ങളായ സിന്ധുവിനും സാക്ഷി മാലിക്കിനും സര്‍ക്കാന്‍ കോടികളാണ് നല്‍കുന്നത്.


രണ്ട് മെഡലുകള്‍ മാത്രം ലഭിച്ചതാണ് സിന്ധുവിനും സാക്ഷിക്കും നേട്ടമായത്. റിയോയില്‍ ഇരുവരും ഇന്ത്യയുടെ അഭിമാനം കാത്തതിനാണ് സര്‍ക്കാര്‍ കോടികള്‍ നല്‍കുന്നത്. സിന്ധുവിന് 13 കോടി രൂപയാണ് ഇതിനകം സമ്മാനമായി വാഗ്ദാനം ലഭിച്ചത്. ഭൂമിയും ഫ്‌ളാറ്റും മറ്റുമായി ആകെ 21 കോടിവരെ എത്തുമെന്നാണ് കണക്ക്. സാക്ഷിക്ക് അഞ്ച് കോടിയോളം ലഭിക്കുമെന്നാണ് സൂചന.


ആനുകൂല്യങ്ങളുടെയും സമ്മാനങ്ങളുടെയും കാര്യത്തില്‍ അമേരിക്ക റഷ്യ എന്നീ രാജ്യങ്ങളിലെ താരങ്ങള്‍ക്ക് നിരാശയാണ്. റഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 40 ലക്ഷം റൂബിള്‍ (41 ലക്ഷം രൂപ).

വെള്ളിക്ക് 26 ലക്ഷവും വെങ്കലത്തിന് 17 ലക്ഷവും. ദക്ഷിണ കൊറിയ 36 ലക്ഷം രൂപയാണ് സ്വര്‍ണ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചത്. വെള്ളിക്ക് 18 ലക്ഷവും വെങ്കലത്തിന് 10 ലക്ഷവും. ജപ്പാന്‍ 50 ലക്ഷം യെന്‍ 33.4 ലക്ഷം സ്വര്‍ണത്തിനും, വെള്ളിക്ക് 13 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷം. ജര്‍മനി (സ്വര്‍ണം 14 ലക്ഷം, വെള്ളി 11 ലക്ഷം, വെങ്കലം 7 ലക്ഷം).

അമേരിക്ക സ്വര്‍ണ ജേതാക്കള്‍ക്ക് 25,000 ഡോളറാണ് ബോണസായി പ്രഖ്യാപിച്ചത്. ഏതാണ്ട് 16 ലക്ഷം രൂപ. വെള്ളിക്ക് 10 ലക്ഷവും വെങ്കലത്തിന് 6.7 ലക്ഷവും. കാനഡ സ്വന്തം സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :