മെസിക്ക് പരുക്ക്; ബാര്‍സലോണയ്ക്ക് ഇരുട്ടടി

മാഡ്രിഡ്| VISHNU N L| Last Updated: തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:18 IST)
കാല്‍മുട്ടിനു പരുക്കേറ്റ് ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസി രണ്ട് മാസത്തേക്ക് വിശ്രമിക്കേണ്ടി വരുന്നത് ടീമിന് ഇരുട്ടടിയായി. കഴിഞ്ഞ ദിവസം ലാസ് പാൽമാസിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആരാധകരെ നടുക്കിയ അപകടമുണ്ടായത്. ഡിഫൻഡർ പെട്രോ ബിഗാസുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു മെസി.

പരുക്കേറ്റിട്ടും കളിക്കാന്‍ ശ്രമിച്ച താരത്തിനെ പിന്നീട് കോച്ച് ലൂയിസ് എൻറിക്വെ കളത്തില്‍ നിന്ന് പിന്‍‌വലിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച താരത്തെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി. ഇടതുകാൽമുട്ടിലെ ലിഗ്‌മെന്റിന് പരുക്കേറ്റതിനാൽ എട്ടാഴ്ചയോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഇതോടെ നവംബർ 21 ന് നടക്കുന്ന ഈ സീസണിലെ ആദ്യ എൽ ക്ളാസിക്കോയിൽ റയൽ മാഡ്രിഡിനെതിരെ കളിക്കാൻ മെസിയുണ്ടാകില്ല.
പ്രമുഖ താരമായ മെസിയില്ലാതെ മത്സരത്തിനിറങ്ങുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകര്‍ ഭയക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :