എതിരാളികള്‍ സൂക്ഷിക്കുക, മെസി ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞു!

ബ്യൂണസ് ഐറിസ്, വ്യാഴം, 31 മെയ് 2018 (10:42 IST)

മെസി, ഫിഫ ലോകകപ്പ്, റഷ്യ, ഫുട്‌ബോള്‍, Messi, Russia, FIFA, Football, World Cup

ഇത്തവണത്തെ ലോകകപ്പില്‍ ലയണല്‍ മെസിയുടെ മാജിക് എന്തായിരിക്കുമെന്ന് കാത്തിരിക്കുന്നവര്‍ക്ക് ഹൃദയം നിറയെ സന്തോഷിക്കാനുള്ള വകയാണ് ഇപ്പോള്‍ മെസി നല്‍കുന്നത്. താന്‍ തന്നെയായിരിക്കും റഷ്യന്‍ ലോകകപ്പിന്‍റെ ശ്രദ്ധാകേന്ദ്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം ഹെയ്ത്തിക്കെതിരെ മെസി കാഴ്ചവച്ചത്.
 
സൌഹൃദമത്സരത്തില്‍ ഹെയ്ത്തിയെ അര്‍ജന്‍റീന തകര്‍ത്തത് നാല് ഗോളുകള്‍ക്കായിരുന്നു. ലയണല്‍ മെസിക്ക് ഹാട്രിക് ഗോള്‍ നേട്ടം. മെസി തന്നെയായിരുന്നു മത്സരത്തിന്‍റെ താരം. അഥവാ, മെസി ചലിക്കുന്നതിനൊപ്പമായിരുന്നു മത്സരഫലവും കാണികളുടെ കണ്ണുകളും. 
 
മത്സരത്തിന്‍റെ പതിനേഴാം മിനിറ്റിലും അമ്പത്തെട്ടാം മിനിറ്റിലും അറുപത്താറാം മിനിറ്റിലുമായിരുന്നു മെസി ഹെയ്ത്തിയുടെ ഗോള്‍വല കുലുക്കിയത്. നാലാമത്തെ ഗോള്‍ അറുപത്തൊമ്പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയപ്പോള്‍ അതിന്‍റെ അണിയറശില്‍പ്പിയായതും മെസിയായിരുന്നു. 
 
ഇതോടെ അര്‍ജന്‍റീനയ്ക്കുവേണ്ടി മെസിയുടെ ഗോള്‍നേട്ടം 64 ആയി. 124 മത്സരങ്ങളില്‍നിന്നാണ് ഈ മെസി മാജിക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ആ ടീമിന് വേണ്ടി കളിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മെസ്സിയുടെ വെളിപ്പെടുത്തൽ

അർജന്റീനയിലാണ് ജനിച്ചത് എങ്കിലും മെസ്സി വളർന്നത് സ്പെയിനിലാണ്. തന്റെ പതിമൂന്നാമത്തെ ...

news

പരിക്കിന്റെ കാര്യം നെയ്‌മര്‍ തുറന്നു പറഞ്ഞു; സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍ ലോകകപ്പ് കളിക്കേണ്ടി വരുമോ?

റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് നിരാശ പകരുന്ന ...

news

ഞാനൊരു പോരാളിയാണ്, ലോകകപ്പിനുണ്ടാകും: സൂപ്പർതാരത്തിന്റെ ഉറപ്പ്

റഷ്യയിൽ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ താൻ ഉണ്ടാകുമെന്ന് ...

news

ക്രിസ്റ്റീനോ റയലിൽ നിന്നും പടിയിറങ്ങുന്നു ?

റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റീനോ റോണാൾഡോ ക്ലബ്ബ് വിട്ടേക്കുമെന്ന സൂചന ...

Widgets Magazine