ഇന്ന് കൊച്ചിയില്‍ തീപാറും

കൊച്ചി| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (10:15 IST)
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ളാസ്റ്റേഴ്സും ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായുള്ള പോരാട്ടത്തില്‍ തീപാറും. ഇരുടീമുകളെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്നു വൈകിട്ട് ഏഴിനാണു കിക്കോഫ്.

ഇന്നു ജയിച്ച് ചെന്നൈയിന്‍ എഫ്സിയെ മറികടന്ന് ഒന്നാം സ്ഥാനം വീണ്ടെടുക്കാനാണു കൊല്‍ക്കത്തയുടെ ശ്രമം. ഇന്നു വീണ്ടും ഒരു തോല്‍വി പിണഞ്ഞാല്‍ വീണ്ടും പൂനെ, ഗോവ, മുംബൈ ടീമുകളുമായി മുഖാമുഖം വരുമ്പോള്‍ മാനസികമായ ആധിപത്യത്തിന്റെ മുന്‍തൂക്കമുണ്ടാവുകയില്ല എന്നു വ്യക്തം. ബ്ളാസ്റ്റേഴ്സിന് ഒന്‍പതു കളിയില്‍നിന്നു 12 പോയിന്റാണുള്ളത്. ഇന്നു ജയിച്ചാല്‍ 15 പോയിന്റോടെ മൂന്നാം സ്ഥാനത്തു തുടരാം. അതുകൊണ്ട് തന്നെ ഇരുടീമുകള്‍ക്കും വിജയത്തില്‍ ഗോള്‍മുഖം മാത്രമാവും ലക്‍ഷ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :