ബ്ലാസ്റ്റേഴ്സിന് തോല്‍വി; വീണ്ടും പോയിന്റ് പട്ടികയില്‍ അവസാനം

ചെന്നൈ| JOYS JOY| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (11:14 IST)
നിര്‍ണായകമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി.
ചെന്നൈയിന്‍ എഫ് സിയുമായി ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ആണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ തോല്‍വിയാണിത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തി.

ചെന്നൈയിന്‍ എഫ് സിയുടെ സ്റ്റീവന്‍ മെന്‍ഡോസ ആയിരുന്നു ഇന്നലത്തെ കളിയിലെ താരം. 16, 79, 81 മിനുറ്റുകളിലായി മൂന്നു ഗോളുകളാണ് മെന്‍ഡോസ അടിച്ചു കൂട്ടിയത്. ഇതെല്ലാം നോക്കി നില്‍ക്കാന്‍ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞുള്ളൂ.

മൂന്നാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ധനചന്ദ്രയാണ് ചെന്നൈയിനെ മുന്നിലത്തെിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ അന്റോണിയോ ജെര്‍മയ്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോള്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :