ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ചാലിപ്പുഴയില്‍ നാളെ തുടങ്ങും

കോടഞ്ചേരി| VISHNU N L| Last Modified വെള്ളി, 24 ജൂലൈ 2015 (10:35 IST)
മലബാര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന മൂന്നാം ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച പുലിക്കയം ചാലിപ്പുഴയില്‍ തുടക്കം കുറിക്കും. 14 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പുരുഷ-വനിതാ താരങ്ങളാണ് രണ്ടു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.

ചാമ്പ്യന്‍ഷിപ്പിലെ പ്രധാന ഇനമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങളാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്നത്. ടൂറിസം വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.മത്സരങ്ങളുടെ സ്റ്റാര്‍ട്ടിങ് പോയന്റിനടുത്തുള്ള റാംപിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :