ബോംബായി ‘മി ടു’; പീഡനവിവരം വെളിപ്പെടുത്തി ജ്വാല ഗുട്ടയും രംഗത്ത്

മുംബൈ, ബുധന്‍, 10 ഒക്‌ടോബര്‍ 2018 (14:29 IST)

  jwala guta , me to campaign , me to , ജ്വാല ഗുട്ട , പീഡനം , ബാഡ്മിന്റണ്‍
അനുബന്ധ വാര്‍ത്തകള്‍

മി ടു ക്യാമ്പെയ്‌ന്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഇന്ത്യന്‍  ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും.

ബാഡ്മിന്റണ്‍ രംഗത്തുനിന്നും നേരിടേണ്ടിവന്ന മാനസിക പീഡനങ്ങളെക്കുറിച്ചാണ് താരം തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്.

മികച്ച പ്രകടനം നടത്തിയിട്ടും ദേശിയ ടീമില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടു. 2006 മുതല്‍ ബാഡ്മിന്റണ്‍ രംഗത്ത് നിന്ന് മാനസിക പീഡനം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്കാരണങ്ങളാണ് കായിക രംഗത്തു നിന്നും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നും ജ്വാല വ്യക്തമാക്കി.

മാനസികമായി പീഡിപ്പിച്ച വ്യക്തിയില്‍ നിന്ന് തന്റെ മാതാപിതാക്കള്‍ക്ക് പോലും ഭീഷണിയും പീഡനവും നേരിടേണ്ടിവന്നു. റിയോ ഒളിമ്പിക്‍സില്‍ എന്റെ കൂടെ മിക്‍സിഡ് ഡബിള്‍സ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്നും ജ്വാല വ്യക്തമാക്കി.

അതേസമയം, മാനസികമായി പീഡിപ്പിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷം; സൂപ്പര്‍താരം യുണൈറ്റഡിൽ നിന്ന് പുറത്തേക്ക്

പരിശീലകനായ മൌറീന്യോയുമായും ചില സഹതാരങ്ങളുമായും നിലനില്‍ക്കുന്ന പൊരുത്തക്കേടാണ് താരത്തെ ...

news

ക്രിസ്റ്റ്യാനോ പീഡന വീരനോ?- വെളിപ്പെടുത്തലുകൾ കൂടുന്നു

പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡൊയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി കൂടുതൽ ...

news

ഐഎസ്‌എല്ലിനു ഒരു ചിന്ന ബ്രേക്ക്

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു മുതൽ ചെറിയ ഇടവേളക്കു പിരിയുന്നു. ഒക്ടോബർ 17നു ശേഷമാണ് ഇനിയുള്ള ...

news

ബ്ലാസ്റ്റേഴ്സും അയ്യപ്പനും തമ്മിലെന്ത് ബന്ധം? അന്തം‌വിട്ട് മഞ്ഞപ്പട!

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. ...

Widgets Magazine