ഐ എസ് എല്‍: കൊല്‍ക്കത്തയ്ക്കെതിരെ നോര്‍ത്ത് ഈസ്റ്റ്‌നു വിജയം

കൊല്‍ക്കത്ത| JOYS JOY| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (11:41 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്.

മാര്‍ക്വി താരം സിമാവോ സബ്രോസ ആദ്യപകുതിയില്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് വടക്കു കിഴക്കന്‍ ടീ വിജയിച്ചത്. ഇതോടെ, ഇവര്‍ക്ക് എട്ടു കളികളില്‍ നിന്ന് പത്തു പോയിന്റായി. നോര്‍ത്ത് ഈസ്റ്റ് പോയിന്റ് നില മെച്ചപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും അവസാന സ്ഥാനത്തായി.

ഇന്ന് പുനെയില്‍ നടക്കുന്ന മത്സരത്തില്‍ പുണെ സിറ്റിയും ഗോവ എഫ് സിയും ഏറ്റുമുട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :