ചാമ്പ്യന്മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ജയം; ലോകകപ്പ് കബഡിയില്‍ ഇന്ത്യ സെമിയില്‍

ലോകകപ്പ് കബഡി സെമിയില്‍ ഇന്ത്യ

അഹമ്മദാബാദ്| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (11:14 IST)
ലോകകപ്പ് കബഡി സെമിയില്‍ ചാമ്പ്യന്മാരായ ഇന്ത്യ കടന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ചൊവ്വാഴ്ച നടന്ന പൂള്‍ എ മത്സരത്തില്‍ ബംഗ്ലാദേശിനെ 57-20ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഇതോടെ, മൂന്നു കളികളില്‍ 11 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. അതേസമയം, രണ്ട് കളികളില്‍ 10 പോയിന്റുള്ള ദക്ഷിണ കൊറിയ അടുത്ത മത്സരം ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. പൂള്‍ ബിയില്‍ ഇറാന്‍ ഒന്നാംസ്ഥാനം ഉറപ്പിച്ചതിനാല്‍ ഇന്ത്യയുടെ സെമിഫൈനല്‍ എതിരാളി ഇറാനായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :