മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം ഐഎസ്എല്ലിലേക്ക്

റൂണിയല്ല; യുണൈറ്റഡിന്റെ സൂപ്പര്‍താരം ഐഎസ്എല്ലിലേക്ക്!

 Manchester United , Zlatan Ibrahimovic , ISL , Gianluca Zambrotta , United , സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് , മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് , ഐഎസ്എല്‍ , ജിയാന്‍ ലൂക്ക സാംബ്രോട്ട
മുംബൈ| jibin| Last Updated: വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:13 IST)
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീക്ഷയായ ഐഎസ്എല്‍ കളിക്കാന്‍ എത്തിയേക്കുമെന്ന് സൂചന.

ഈ സീസണ്‍ അവസാനത്തോടെ യുണൈറ്റഡുമായി കരാര്‍ അവസാനിക്കുന്ന സ്ലാട്ടനെ ഡല്‍ഹി ഡൈനാമോസില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ട വ്യക്തമാക്കിയതോടെയാണ് പുതിയ വാര്‍ത്തകള്‍ക്ക് ചൂടു പിടിച്ചത്.

സ്ലാട്ടന് ഇന്ത്യയില്‍ വന്‍ ആരാധകവൃന്ദമുണ്ട്. അദ്ദേഹം ഐഎസ്എല്ലില്‍ വച്ച് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ തന്നെ സ്വീഡിഷ് താരത്തെ ഡൈനാമോസില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്നും മുന്‍ ഇറ്റാലിയന്‍ താരം കൂടിയായ സാംബ്രോട്ട പറഞ്ഞു.

അന്താരാഷ്ട്ര ഫുട്ബോളില്‍ ഇന്ത്യ ഉടന്‍ തന്നെ മേല്‍വിലാസമുണ്ടാക്കുമെന്നും അടുത്ത പതിറ്റാണ്ടില്‍ ലോകത്തെ മികച്ച അഞ്ച് ലീഗുകളിലൊന്ന് ഇന്ത്യയിലേതായിരിക്കുമെന്നും സാംബ്രോട്ട പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :