ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ത്രസിപ്പിക്കുന്ന ജയത്തോടെ എച്ച്‌ എസ് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ഒഡെന്‍സെ, വെള്ളി, 20 ഒക്‌ടോബര്‍ 2017 (11:24 IST)

HS Prannoy  ,  Saina Nehwal , Kidambi Srikanth ,  Lee Chong Wei ,  ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ , എച്ച്‌ എസ് പ്രണോയ് ,  സൈന നെഹ്വാള്‍ ,  കിഡംബി ശ്രീകാന്ത്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ തകര്‍പ്പന്‍ വിജയത്തോടെ മലയാളി താരം എച്ച്‌ എസ് പ്രണോയ്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ലീ ചോങ് വെയെ അട്ടിമറിച്ചാണ് പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 21-17, 11-21, 21-19. 
 
നാല് മാസം മുമ്പ് ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും പ്രണോയ്, ലീ ചോങ് വെയെ വീഴ്ത്തിയിരുന്നു. 2005ലും 2012ലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കിരീടം നേടിയ താരമാണ് ലീ ചോങ് വെയ്. അതേസമയം, വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 
 
തായ്ലന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ള്‍ക്ക് തോല്‍പിച്ചാണ് സൈനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 22-20, 21-13. ലോക എട്ടാം നമ്പറായ കിഡംബി ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ യോണ്‍ ഹ്യോക്ക് ജിന്നിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 21-13, 8-21, 21-18
 
ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയെയാണ് പ്രണോയ് നേരിടുക എതിരാളി. ശ്രീകാന്ത് രണ്ടാം സീഡും ആതിഥേയ താരവുമായ വിക്ടര്‍ അസെല്‍സനെയും നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 ...

news

കൊച്ചിയുടെ മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

നാ​ലാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള ദൂ​രം മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കിയ ...

news

അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

അണ്ടർ 17 ലോകകപ്പില്‍ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ...

news

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: കൊളംബിയയെ മലര്‍ത്തിയടിച്ച് ജർമ്മനി ക്വാർട്ടറിൽ - ജയം എതിരില്ലാതെ നാലു ഗോളുകൾക്ക്

അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ ജർമ്മനിക്ക് തകർപ്പൻ ജയം. ...