ഹോക്കി താരം ശ്രീജേഷ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (11:42 IST)
മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ശ്രീജേഷ് അവാര്‍ഡ് ഏറ്റുവാങ്ങി. മുന്‍ വോളിബോള്‍ താരവും മലയാളിയുമായ ടി പി പി നായര്‍ ധ്യാന്‍ചന്ദ് അവാര്‍ഡും ഏറ്റുവാങ്ങി.

ദീപ കര്‍മാകര്‍ (ജിംനാസ്റ്റിക്‌സ്), ജിത്തു റായി (ഷൂട്ടിങ്), സന്ദീപ്കുമാര്‍ (അമ്പെയ്ത്ത്), ബബിത (ഗുസ്തി), ബജ്‌രംഗ് (ഗുസ്തി), കെ.ശ്രീകാന്ത് (ബാഡ്മിന്റണ്‍), സ്വര്‍ണ്‌സിങ് (റോവിങ്), സതീഷ് ശിവലിംഗം (ഭാരോദ്വഹനം), സന്തോയ് ദേവി (വുഷു), ശരത് ഗെയ്ക്‌വാദ് (പാര സെയ്‌ലിങ്), മഞ്ജിത് ചില്ലര്‍ (കബഡി), അഭിലാഷ മാത്രെ (കബഡി), അനൂപ്കുമാര്‍ യാമ (റോളര്‍ സ്‌കെയ്റ്റിങ്) എന്നിവരാണ് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങിയ മറ്റ് താരങ്ങള്‍.

നവല്‍സിങ്, അനൂപ്‌സിങ്, ഹര്‍ബന്‍സ്‌സിങ്, സ്വതന്ത്ര രാജ്‌സിങ്, നിഹാര്‍ അമീന്‍ എന്നിവര്‍ ദ്രോണാചാര്യ അവാര്‍ഡും റോമിയോ ജെയിംസ്, ശിവ്പ്രകാശ് മിശ്ര എന്നിവര്‍ ധ്യാന്‍ചന്ദ് അവാര്‍ഡും സ്വീകരിച്ചു.

ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ബോക്‌സിങ് താരം മന്‍ദീപ് ജാംഗ്ര, ഓട്ടക്കാരി എം ആര്‍ പൂവമ്മ എന്നിവര്‍ അവാര്‍ഡ് വാങ്ങിന്നതിനായി എത്തിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :