ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും നദാലും മുന്നോട്ട്

പാരിസ്| Last Modified വെള്ളി, 29 മെയ് 2015 (10:27 IST)
നിലവിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. സ്‌പെയിനിന്റെ തന്നെ നിക്കോളാസ് അല്‍മാഗ്രോയെ 6-4, 6-3, 6-1നാണ് നദാല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ലക്‌സംബര്‍ഗിന്റെ ജൈല്‍സ് മുള്ളറെ തകര്‍ത്ത് മൂന്നാം റൌണ്ടിലെത്തി. സ്‌കോര്‍ 6-1, 6-4, 6-4. മൂന്നാം സീഡ് ആന്‍ഡി മറെയും ഏഴാം സീഡ് ഡേവിഡ് ഫെററും നേരത്തെതന്നെ മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. വനിത വിഭാഗത്തില്‍ ജര്‍മനിയുടെ അന്ന ലെന ഫ്രീഡ്‌സമ്മിനെ
ഒന്നാം സീഡ് സെറീന വില്യംസ് പരാജയപ്പെടുത്തി. സെറീന വില്യംസിനെ വിറപ്പിച്ച ശേഷമാണ് ജർമൻ താരമായ അന്ന കീഴടങ്ങിയത്. സ്‌കോര്‍ 5-7, 6-3, 6-3.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :