ഫ്രഞ്ച് ഓപ്പണില്‍ ഫെഡറര്‍ക്ക് ജയം

പാരീസ്| Last Updated: തിങ്കള്‍, 25 മെയ് 2015 (10:39 IST)
മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ കൊളംബിയുടെ അലജാന്‍ഡ്രോ ഫല്ലായെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-3, 6-4.

വനിതാ വിഭാഗത്തിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് റോഡിനോവയെ തോല്‍പ്പിച്ചു. സ്കോര്‍ 7-5, 6-4. ഇന്ന് നടക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ മരിയ ഷറപ്പോവ കൈ കനേപ്പിയെയും ആന്‍ഡി മുറെ ഫാകുന്‍ഡോ അര്‍ഗുലയേയും തോമസ് ബെര്‍ഡിച്ച് യോഷിത്തോ നിഷോയോക്കയെയും വീനസ് വില്യംസ് സൊളാനെ ഫന്‍സിയെയും നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :