ഡിസ്‌കസ് ത്രോ യില്‍ ഇന്ത്യയുടെ സീമ പുനിയക്ക് സ്വര്‍ണ്ണം

ഇഞ്ചിയോണ്‍| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (18:14 IST)
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഡിസ്കസ്‍ത്രോയില്‍ സീമ പുനിയക്ക് സ്വര്‍ണ്ണം .61.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് സീമ
സ്വര്‍ണ്ണം നേടിയത്.ഫൈനലില്‍ 60 മീറ്ററിന് മുകളില്‍ എറിഞ്ഞ ഏക താരവും സീമയായായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ തന്നെ കൃഷ്ണ പുനിയ നാലാമതായി ഫിനിഷ് ചെയ്തു.

സീമ ഗ്ലാസ്ഗോ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയിരുന്നു.അന്ന് 61.61 മീറ്റര്‍ ദൂരമാണ് സീമ എറിഞ്ഞത്. 1500 മീറ്ററില്‍ മലയാളി താരം ഒ.പി.ജെയ്ഷ വെങ്കലം നേടിയിരുന്നു.61 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തില്‍ ഇന്ത്യ വെള്ളി സ്വന്തമാക്കി. സനം കൃഷ്ണന്‍ സാകേത് സായി സഖ്യം ടെന്നീസ് ഡബിള്‍സില്‍ വെള്ളി മെഡല്‍ നേടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :